അങ്ങേതിലെ തെങ്ങ് കയറ്റക്കാരന്‍ കുട്ടപ്പന്‍ ഈയിടെ പറമ്പില്‍ തേങ്ങയിടാന്‍ വന്നപ്പോള്‍ ചോദിച്ചു, 'എന്നെ ഫേസ് ബുക്കില്‍ കണ്ടോ?' ഞാന്‍ അമ്പരക്കേണ്ടാതായിരുന്നു പക്ഷെ ഈയിടെയായി, ഇങ്ങനത്തെ പല അത്ഭുത മുഖങ്ങളും ഫേസ് ബുക്കില്‍ 'friends request ' ആയി വരാറുള്ളത് കൊണ്ട് അമ്പരപ്പ് ഒരു ചെറു ചിരിയില്‍ ഒതുക്കി.കുട്ടപ്പനെ പുതിയ ഫോണിന്റെ ഉപയോഗം മകന്‍ പഠിപ്പിക്കുന്നത് കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. പക്ഷെ അയാളുടെ രണ്ടാമത്തെ ചോദ്യം എന്നെ ശരിക്കും തകര്‍ത്തു കളഞ്ഞു. "ഇന്നലെ ഞാന്‍ റീ ഷെയര്‍ ചെയ്ത ഏതാ റേഷന്‍ കട എന്നാ പടം കണ്ടോ? ആ തടിയന്‍ പിള്ളാരുടെ?" ഞാന്‍ ഇല്ല എന്ന് പപറഞ്ഞു പോയി. അയ്യേ, കണ്ടില്ലേ? കുട്ടപ്പന്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടം എന്‍റെ ജീവിതത്തില്‍ ഞാന്‍ മറക്കില്ല. മാത്രമല്ല, എന്നും ഫേസ് ബുക്കില്‍ എന്നെ കാത്തിരിക്കുന്ന ഇത്തരം പോസ്റ്കളെ ഞാന്‍ അവഗണിച്ചതില്‍ കഠിനമായ മനസ്താപവും തോന്നി !
No comments:
Post a Comment