Wednesday, June 19, 2013

ഇക്കാ, ഇനീപ്പ, എന്താ ചെയ്യും! ഡീസല്‍ വില കൂട്ടി, 5 രൂപാ...
സാരല്ലെട, മൊയ്തീനെ, ഞമ്മള് വണ്ടി ചാര്‍ജ് ങ്ങട് കൂട്ടും, കിലോമീറ്ററിന് 10 രൂപാ..
അച്ചായോ, ഇനീപ്പ, എന്നാ ചെയ്യും! വണ്ടി വാടക കൂട്ടി, കിലോമീറ്ററിന് 10 രൂപാ ...
സാരല്ലെട, വര്‍ക്കീ, നമ്മള് അരിവില കൂട്ടും, കിലോയ്ക്ക് 15 രൂപാ..
അണ്ണാ ഇന്നി, എന്തരു ചെയ്യും! അരിവില കൂടി, കിലോയ്ക്ക് 15 രൂപാ..
സാരല്ലന്നേ, നമുക്ക് പച്ചക്കറീപ്പിടിക്കാം..എല്ലാം കിലോയ്ക്ക് 20 തോ 30 തോ കൂട്ടിക്കോ..
അല്ല അണ്ണാ, ഇതെല്ലാം ആളുകള് വാങ്ങിക്കോ?
പിന്നില്ലാതെ! നമ്മള്‍ ഇന്ത്യക്കാര്‍ക്കിതൊന്നും പുത്തരിയല്ലല്ലോ..

ഫേസ് ബുക്ക് കുട്ടപ്പന്‍!

അങ്ങേതിലെ തെങ്ങ് കയറ്റക്കാരന്‍ കുട്ടപ്പന്‍ ഈയിടെ പറമ്പില്‍ തേങ്ങയിടാന്‍ വന്നപ്പോള്‍ ചോദിച്ചു, 'എന്നെ ഫേസ് ബുക്കില്‍ കണ്ടോ?' ഞാന്‍ അമ്പരക്കേണ്ടാതായിരുന്നു പക്ഷെ ഈയിടെയായി, ഇങ്ങനത്തെ പല അത്ഭുത മുഖങ്ങളും ഫേസ് ബുക്കില്‍ 'friends request ' ആയി വരാറുള്ളത് കൊണ്ട് അമ്പരപ്പ് ഒരു ചെറു ചിരിയില്‍ ഒതുക്കി.കുട്ടപ്പനെ പുതിയ ഫോണിന്റെ ഉപയോഗം മകന്‍ പഠിപ്പിക്കുന്നത്‌ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. പക്ഷെ അയാളുടെ രണ്ടാമത്തെ ചോദ്യം എന്നെ ശരിക്കും തകര്‍ത്തു കളഞ്ഞു. "ഇന്നലെ ഞാന്‍ റീ ഷെയര്‍ ചെയ്ത ഏതാ റേഷന്‍ കട എന്നാ പടം കണ്ടോ? ആ തടിയന്‍ പിള്ളാരുടെ?" ഞാന്‍ ഇല്ല എന്ന് പപറഞ്ഞു പോയി. അയ്യേ, കണ്ടില്ലേ? കുട്ടപ്പന്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടം എന്‍റെ ജീവിതത്തില്‍ ഞാന്‍ മറക്കില്ല. മാത്രമല്ല, എന്നും ഫേസ് ബുക്കില്‍ എന്നെ കാത്തിരിക്കുന്ന ഇത്തരം പോസ്റ്കളെ ഞാന്‍ അവഗണിച്ചതില്‍ കഠിനമായ മനസ്താപവും തോന്നി !

ജീവിതാഭിനയം

"നിമ്മി, നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ, പോളച്ചൻ അല്ലെ?"
"...... അല്ല. ഇത് നവീനിന്റെതാണ്. "
"നീ കള്ളം പറയുകയാണ്‌ ....എനിക്കറിയാം, അയാളാണെന്ന്."
"അല്ലെന്നു പറഞ്ഞില്ലേ,  പോളച്ചൻ, അരുന്ധതിയുടെ ഗർഭത്തിന്റെ ഉത്തരവാദിയാണ്."
"ഓഹോ, അപ്പോൾ രൂപേഷിന്റെ കുട്ടി ആരുടെ വയറ്റിലാണ് വളരുന്നത്‌ ?"
"നിന്റെ!...."
---------------------------------------------------------------------------------------------
ടെലികാസ്റ്റ്  ചെയ്യാൻ സാധ്യതയുള്ള  ഒരു മെഗാ സീരിയലിൽ ഇങ്ങനെ കാണേണ്ടി വന്നേക്കാം...