ഒടുവില്‍ അത് സമ്മതിക്കാതെ തരമില്ല....സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ.
രാവിലെ ബെഡ്കോഫി ക്ക് ഒപ്പം ചൂടന്‍ വര്‍ത്തമാനവുമായി പത്രങ്ങളും പിന്നെ ഓഫീസിലെ സൌഹൃദാന്തരീക്ഷത്തില്‍ പൊടിപ്പും തൊങ്ങലും വച്ച ഫലിതങ്ങളുമായി ഓരോ സന്തോഷ് ദിവസങ്ങള്‍...ടീവീ ചാനലുകള്‍ പോലും പുതു തരംഗം ഓരോരോ തരത്തില്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. എല്ലാര്‍ക്കും ഒന്നേ അറിയേണ്ടൂ ; സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍സ്റ്റാര്‍ ആയോ/ആകുമോ? Facebook - ലും youtube -ലും ഇപ്പോഴും സന്തോഷ് ഒരു വലിയ കച്ചവടച്ചരക്ക് ആണ്. എല്ലാവരെയും വിറ്റ് കാശാക്കുന്നത് പൊതുവേ മലയാളി ആണെന്നാണ് വയ്പ്. ആ മലയാളിയെ വിറ്റ കാശു സന്തോഷും പോക്കറ്റിലാക്കി! പക്ഷെ കളി അവിടം കൊണ്ടും തീരുന്നില്ല, വീണ്ടും സന്തോഷിനെ വിറ്റ് ചാനലുകാര്‍ കാശു നേടിയപ്പോള്‍, ആ പരിപാടികളുടെ വീഡിയോ പകര്‍പ്പ് എടുത്തു youtube -ല്‍ എത്തിച്ചു വീണ്ടും നമ്മള്‍ മലയാളികള്‍ കൈയടി നേടിയിരിക്കുന്നു. അവരെ വിറ്റ കാശു ഗൂഗിള്‍ കൊണ്ട് പോയെന്നത് മറ്റൊരു കാര്യം! കാര്യമെന്തായാലും, ആഴ്ചകളോളം ചൂടന്‍ സംസാരവിഷയമായ സന്തോഷ് തന്നെയാണ് ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍...( മലയാളിക്ക് മറ്റൊരു 'കിടിലന്‍' വിഷയം കിട്ടുന്നത് വരെയെങ്കിലും..)
No comments:
Post a Comment