രാജ്യ തലസ്ഥാനത്തെ നഗരങ്ങളിൽ നടന്ന ട്രാഫിക് നിയമ ലംഘനങ്ങളുടെ വീഡിയോ ഇന്ത്യ ടിവി യിൽ. ഇങ്ങനെയും നടക്കുന്നുണ്ടെന്ന് അതിശയത്തോടെ ചാനലുകൾ! ദിവസവും 377 പേര് രാജ്യത്ത് ആകമാനം കൊല്ലപ്പെടുന്നുണ്ടെന്നും 1356 പേര് പരിക്കെല്ക്കപ്പെടുന്നു എന്നും കണക്കുകൾ എഴുതി തിട്ടപ്പെടുത്തി വച്ചിട്ടുണ്ട്. അത് വേണ്ടതാണ്, നമ്മൾ ഇക്കാര്യത്തിലെങ്കിലും പിന്നിലായിപ്പോവരുതല്ലോ. കേന്ത്ര മന്ത്രി ആവാൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്ത് പ്രധനപ്പെട്ടവർ തന്നെയല്ലേ നിരത്തിൽ ഉരഞ്ഞു തീരുന്ന 377 പേരും ? അവരവരുടെ കുടുംബങ്ങൾക്കെങ്കിലും.
Friday, September 5, 2014
Monday, June 2, 2014
നവ നാഡികൾ
ആ വീട്ടിലേക്കു കയറിചെല്ലുമ്പോൾ ഞങ്ങളെല്ലാവരും ജഗരൂകരായിരുന്നു.
വിരസമായതും മരവിച്ചതുമായ അന്തരീക്ഷത്തിൽ കോണിചുവട്ടിലെ ഇരുട്ടിൽ ഒരു ചെറുപ്പക്കാരനെ മൃത പ്രായമായ നിലയില കണ്ടു. അവന്റെ ചെവികൾ കാര്ന്നു തിന്നുകൊണ്ടിരുന്ന മൊബൈൽ ഫോണ്‍ ഞങ്ങളെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ നിര്ബാധം തീറ്റ തുടർന്നു. ഇനി അവന്റെ ശിരസ്സിലെ അവസാന തുള്ളിയും ഊറ്റി യെടുത്താലെ അത് പിടി വിടുകയുള്ളൂ എന്ന് അറിയാവുന്ന ഞങ്ങൾ പ്രതിരോധിക്കാൻ സന്നാഹമൊരുക്കി.
ആ വീടിനുള്ളില് പരസ്പരമറിയാതെ ജീവിക്കുകയായിരുന്ന, ഞങ്ങൾ കണ്ടെത്തിയ 12 പേരെയും രക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും, ചെവികൽക്കുള്ളിലൂടെ വയറിംഗ് ചെയ്തു രക്തമൂറ്റിക്കുടിച്ചു കൊണ്ടിരുന്ന ഫോണുകളെ മാറ്റുന്ന ജോലി. അവ പലപ്പോഴും ഞങ്ങൾക്ക് നോരെ ചീറി വന്നു. ഇളക്കി മാറ്റിയ നാഡികൾ ഫണം വിടര്ത്തി ആടി. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ ഓംകാര മന്ത്രങ്ങൾ ഉരുവിട്ടു. കുരിശു കാട്ടി. ഹന്നാൻ വെള്ളം തളിച്ചു. ഉറുക്കും നൂലും ജപിച്ചു കെട്ടി. അവയെ നിയന്ത്രിച്ചു. ഒരാള് ഒന്നിനെ നിലത്തേക്കു തള്ളിയിട്ടു ചുറ്റിക കൊണ്ട് അടിച്ചു ചതച്ചു. സിം കാര്ഡുകളും മെമ്മോറി കാര്ഡുകളും നിര്ജീവമായ ശരീരം വിട്ടു ചിതറിയോടി. ഞങ്ങൾ അവയെ തിരഞ്ഞു പിടിച്ചു ജീവനോടെ ദഹിപ്പിച്ചു.
സ്ഫോടന ശബ്ദം കേട്ടിട്ടാണോ എന്തോ ചില ചെറുപ്പക്കാരെങ്കിലും മയക്കം വിട്ടു നമ്മുടെ ലോകത്തിലേക്ക് മടങ്ങി വന്ന് അപരിചിതട്രെ പ്പോലെ പകച്ചു നിന്നു. മറ്റുള്ളവർ ഒരിക്കലും മടക്കി വിളിക്കാനാവാത്ത വിധം നിശ്ചെഷ്ടരായിരുന്നു.
ഞങ്ങൾ അടുത്ത കെട്ടിടത്തിലേക്ക് നീങ്ങി.
-------------------------ജ്യോതിഷ് (അനുഭവവും അല്പം ഭാവനയും)
Monday, February 10, 2014
അവൻ
എല്ലാവരെയും തോല്പ്പിച്ചു; കീഴടങ്ങാൻ കൂട്ടാക്കാതെ നിന്നത് അവൻ മാത്രമായിരുന്നു. അവളുടെ ഹൃദയത്തിലെ അവൻ!
Monday, October 28, 2013
പ്രണയം
പ്രണയത്തിന്റെ ആദ്യനാളുകളിൽ നിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. ഞാൻ സുന്ദരനായിരുന്നു.
പ്രണയം ചുട്ടുപഴുക്കുന്ന ഉച്ചചൂടിൽ ഞാൻ നോക്കുന്നിടെത്തെല്ലാം നീയായിരുന്നു. നാണം മായാത്ത നിന്റെ കണ്മുനകൾ, നനുത്ത ചുണ്ടുകളിലെ പ്രാണൻ പിടപ്പിക്കും പുഞ്ചിരി. എന്തു കണ്ടാലും അത് നീയെന്നു തോന്നി.
പ്രണയത്തിന്റെ അന്തിയിൽ നിന്റെ സീമന്തരേഖയിൽ തൊട്ട കുങ്കുമത്തിന് ചുവപ്പ് പോരെന്നു തോന്നി. നിന്റെ തിളക്കം മങ്ങിയ കണ്ണുകളിൽ ഞാനുണ്ടായിരുന്നില്ല.
എന്റെ കാഴ്ചയെപ്പറ്റി തോന്നിയ സംശയം ഡോക്ടർ ബലപ്പിച്ചു. തിമിരത്തിന്റെ തുടക്കമാണല്ലോ മാഷെ!

Saturday, October 26, 2013
ഹെൽമറ്റ്
2014 ആകുമ്പോഴേയ്ക്കും സമ്പൂർണ ഹെൽമറ്റ് സംസ്ഥാനമാവും കേരളം. നന്ദിയുണ്ട് , സർ. പക്ഷെ, നട്ടെല്ല് തകർന്ന, ഇരുചക്ര വാഹന യാത്രക്കാരുടെ ഒരു നിര കൂടിയുണ്ടാവും നമ്മുടെ ആശുപത്രികളിൽ. യാത്രക്കാരുടെ സുരക്ഷിതത്വം ആണ് പ്രധാനമെങ്കിൽ, കാൽനട പോലും അസാദ്ധ്യമായ കേരളത്തിലെ റോഡുകളിൽ ഗതാഗതം നിരോധിക്കുക അല്ലെ വേണ്ടത്? ടാർ കണ്ടുപിടിക്കാൻ കഴിയാത്ത റോഡുകളിൽ വാഴ നടുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു പുതിയ കാർഷിക കേരളത്തിന് ജന്മം നല്കാമല്ലോ...
തണലും നിഴലും
തണലും നിഴലും വാസ്തവത്തിൽ എന്താണ്? രണ്ടിനും ഒരേ രൂപമാണ്, ഇരുട്ടിന്റെ. പക്ഷെ പല അവസരങ്ങളിലും തണൽ പോസിറ്റീവും നിഴൽ നെഗറ്റീവും ആകുന്നു. എന്താവും കാരണം? തണലിൽ നമ്മൾ വിശ്വാസമർപ്പിക്കുന്നു. കാരണം അത് ആശ്രയമാണ്, ആശ്വാസമാണ് അല്ലെങ്കിൽ പ്രതീക്ഷയുടെ അവസാനത്തെ വാക്കാണ്. ഏതെങ്കിലും അവസരത്തിൽ, ഒരു തണൽ ആഗ്രഹിക്കാത്ത ആരും ഉണ്ടാവുകയില്ല.
നിഴലാകട്ടെ, വെറുമൊരു പ്രതിരൂപമാണ്. എതിടങ്ങളിലും പിന്തുടരുന്നവനാണ്. വെറുമൊരു നിഴലായി ഒതുങ്ങി എന്ന് സാഹിത്യ രൂപം. വാസ്തവത്തിൽ നിഴൽ അല്ലെ ഈ തണൽ?
---------------------------------------------------------------------------------------------------------------
നിഴലിലിരുന്നു ആരോ ചോദിക്കുന്നു, ' വട്ടായോ?'

Friday, October 18, 2013
മുടിയും താടിയും
നവ യവ്വന മുകുളങ്ങളായ ചെറുപ്പക്കാരോട് എല്ലാക്കാലത്തും മുതിർന്നവർക്ക് പറയാനുള്ളതെന്ത്?
''പോയി മുടിയും താടിയും കളഞ്ഞു കുളിച്ചിട്ടു വാടാ..'' എന്നായിരിക്കില്ലേ?
കട്ടകെട്ടിയ മുടിയും അങ്ങിങ്ങ് ചിതറി നില്ക്കുന്ന താടിരോമങ്ങളും മുതിര്ന്നവരെ കൊഞ്ഞനം കുത്തിക്കാണിക്കുമോ!
''പോയി മുടിയും താടിയും കളഞ്ഞു കുളിച്ചിട്ടു വാടാ..'' എന്നായിരിക്കില്ലേ?
കട്ടകെട്ടിയ മുടിയും അങ്ങിങ്ങ് ചിതറി നില്ക്കുന്ന താടിരോമങ്ങളും മുതിര്ന്നവരെ കൊഞ്ഞനം കുത്തിക്കാണിക്കുമോ!
Subscribe to:
Posts (Atom)