ആ വീട്ടിലേക്കു കയറിചെല്ലുമ്പോൾ ഞങ്ങളെല്ലാവരും ജഗരൂകരായിരുന്നു.
വിരസമായതും മരവിച്ചതുമായ അന്തരീക്ഷത്തിൽ കോണിചുവട്ടിലെ ഇരുട്ടിൽ ഒരു ചെറുപ്പക്കാരനെ മൃത പ്രായമായ നിലയില കണ്ടു. അവന്റെ ചെവികൾ കാര്ന്നു തിന്നുകൊണ്ടിരുന്ന മൊബൈൽ ഫോണ്‍ ഞങ്ങളെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ നിര്ബാധം തീറ്റ തുടർന്നു. ഇനി അവന്റെ ശിരസ്സിലെ അവസാന തുള്ളിയും ഊറ്റി യെടുത്താലെ അത് പിടി വിടുകയുള്ളൂ എന്ന് അറിയാവുന്ന ഞങ്ങൾ പ്രതിരോധിക്കാൻ സന്നാഹമൊരുക്കി.
ആ വീടിനുള്ളില് പരസ്പരമറിയാതെ ജീവിക്കുകയായിരുന്ന, ഞങ്ങൾ കണ്ടെത്തിയ 12 പേരെയും രക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും, ചെവികൽക്കുള്ളിലൂടെ വയറിംഗ് ചെയ്തു രക്തമൂറ്റിക്കുടിച്ചു കൊണ്ടിരുന്ന ഫോണുകളെ മാറ്റുന്ന ജോലി. അവ പലപ്പോഴും ഞങ്ങൾക്ക് നോരെ ചീറി വന്നു. ഇളക്കി മാറ്റിയ നാഡികൾ ഫണം വിടര്ത്തി ആടി. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ ഓംകാര മന്ത്രങ്ങൾ ഉരുവിട്ടു. കുരിശു കാട്ടി. ഹന്നാൻ വെള്ളം തളിച്ചു. ഉറുക്കും നൂലും ജപിച്ചു കെട്ടി. അവയെ നിയന്ത്രിച്ചു. ഒരാള് ഒന്നിനെ നിലത്തേക്കു തള്ളിയിട്ടു ചുറ്റിക കൊണ്ട് അടിച്ചു ചതച്ചു. സിം കാര്ഡുകളും മെമ്മോറി കാര്ഡുകളും നിര്ജീവമായ ശരീരം വിട്ടു ചിതറിയോടി. ഞങ്ങൾ അവയെ തിരഞ്ഞു പിടിച്ചു ജീവനോടെ ദഹിപ്പിച്ചു.
സ്ഫോടന ശബ്ദം കേട്ടിട്ടാണോ എന്തോ ചില ചെറുപ്പക്കാരെങ്കിലും മയക്കം വിട്ടു നമ്മുടെ ലോകത്തിലേക്ക് മടങ്ങി വന്ന് അപരിചിതട്രെ പ്പോലെ പകച്ചു നിന്നു. മറ്റുള്ളവർ ഒരിക്കലും മടക്കി വിളിക്കാനാവാത്ത വിധം നിശ്ചെഷ്ടരായിരുന്നു.
ഞങ്ങൾ അടുത്ത കെട്ടിടത്തിലേക്ക് നീങ്ങി.
-------------------------ജ്യോതിഷ് (അനുഭവവും അല്പം ഭാവനയും)
No comments:
Post a Comment