Saturday, September 1, 2012

നാല് വര്‍ഷത്തോളം നീണ്ട ആലോചനയ്ക്ക് ഒടുവില്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ച അജ്മല്‍ കസബിന്റെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഇതേവരെ  ചിലവാക്കിയത് 53 കോടിയെന്ന് പത്രങ്ങള്‍...
അതീവ സുരക്ഷയുടെ 1400 ദിവസങ്ങള്‍!  8 കോടി രൂപ  ചെലവാക്കിയാണ് താമസിക്കാനുള്ള മുറി തയ്യറാക്കിയതത്രേ! പ്രതിദിനം മൂന്നര ലക്ഷമാണ് ഇപ്പോഴുള്ള ചെലവ്.
ഉറങ്ങി മടുക്കുമ്പോള്‍ ഒരു എന്റര്‍ടൈന്‍മെന്റിന്  മട്ടന്‍ ബിരിയാണി കഴിച്ചു കഴിച്ചു കസബിനു വയറിളക്കമുണ്ടായതായും സൂചനയുണ്ട്.     
ഇതിനിടെ 12 ദയാ ഹര്‍ജികള്‍ രാഷ്ട്രപതിക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള ഈ മഹാന് പുറമേ മറ്റാരെങ്കിലും കൂടി പിടികിട്ടിയിരുന്നെങ്കില്‍, നമ്മുടെ രാജ്യം കുത്തുപാളയെടുത്ത് പോയേനെ!
എല്ലാ ഹര്ജികളെയും മറികടന്നു കസബ് ശിക്ഷിക്കപ്പെട്ടാല്‍, ചിലപ്പോ ഒരു രക്തസാക്ഷിയായേക്കാം.. 
അല്ലെങ്കില്‍ രാജ്യസുരക്ഷയെ പല്ലിളിച്ചു കാട്ടി എതെലുമൊരു ജയിലിലെ എയര്‍ കണ്ടീഷന്‍ മുറിയിലിരുന്നു നമ്മുടെ പോക്കറ്റ് കാര്‍ന്നു തിന്നേക്കാം ...
രസകരമായ വസ്തുത, ഇതുപോലെ നമുക്കിട്ടു പണിയുന്ന പല ഭീകരവാദികള്‍ക്കും വേണ്ടി ഓര്‍ഡര്‍ ചെയ്യുന്ന ബിരിയാണിയുടെ പണം കൊടുക്കുന്നതും നമ്മളാണ് എന്നതത്രേ! ...അതിഥി ദേവോ ഭവ!
-ജ്യോതിഷ്